ഇന്നിന്റെ അവലോകനം...
ആശയങ്ങൾ എന്തുമാകട്ടേ..അത് തുറന്ന് പറയുമ്പോഴേ അതിലേ ശരിതെറ്റുകളിലേക്ക് ആഴങ്ങളിലുള്ള അവലോകനങ്ങളെത്തൂ..പിന്നീട് അതിലേ നല്ലത് കൊള്ളാനും കെട്ടത് തള്ളാനും ഉള്ള പക്വതയാണ് നമ്മളിലെ ബുദ്ധിവളർച്ചയെ വെളിച്ചത്ത് കൊണ്ട് വരുന്നത്..തെറ്റിനേ നൂറാവർത്തിച്ച് ശരിയാക്കി ഹ്രസ്വജീവമായ ഒരു കുമിളയിൽ എത്ര നാൾ നമുക്ക് കഴിയാനാവും? ചുരുങ്ങിയപക്ഷം നമ്മുടേ മനസ്സാക്ഷിക്ക് മുന്നിൽ കീഴടങ്ങുമ്പോൾ ആ നിമിഷത്തേ അചഞ്ജലത ഒന്നിൽ മാത്രം ഒടുങ്ങാവുന്ന അല്പമായൊരു ആയുസ്സ് മാത്രമല്ലേ നാമോരോരുത്തരും???
പിന്നേ എന്തിനാണ് ഈ അല്പായുസ്സിൽ അബദ്ധജഡിലങ്ങളായ ആശയങ്ങൾക്ക് പിറകേ കടമകളും കടമ്പകളും കടന്നുള്ള നമ്മുടേ ഈ പോക്ക്?? ഒരു നിമിഷം നാമെല്ലാം മാറി ചിന്തിച്ചാൽ രക്ഷപ്പെടുന്നത് ഒരു തലമുറ തന്നെയാകാം...വരും തലമുറകളുമാകാം...
സരിതയും സോളാറും ബീഫും പോർക്കുമെല്ലാം ഇത്തരത്തിൽ ആരുടെയൊക്കയോ അബദ്ധാശയങ്ങളല്ലേ?? അമിതപ്രഭയിൽ പ്രാമുഖ്യമുള്ള പലതും തച്ചുടച്ചവ..
നിർത്തിക്കൂടേ നമുക്ക് ഇവയൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്നത്....??????? ഇനിയെങ്കിലും......!!!!!!!!
Comments
Post a Comment