പുല്ലുവില.....

"ഇന്നെന്താ താമസിച്ചേ ??" കുമാറിന്റെ  ചോദ്യമാണ് ചെന്നപാടെ എതിരേറ്റത്.. "വണ്ടിയെടുക്കേണ്ടവൻ വന്നാലല്ലേ പോരാൻ പറ്റൂ.. ഈയിടെയായി അവനു ചെറിയ ദേശീയ ബോധമൊക്കെ വന്നു തുടങ്യൊന്നൊരു സംശയം.. നമ്മടെ വണ്ടിയോടിക്കാനുള്ള യോഗ്യതയെ അവനുള്ളൂ എന്നൊക്കെ അവനൊരു സംശയം " "അവന്റെ നാട്.. അവന്റെ ഭാഷ... ബോധോദയം ഉണ്ടായീച്ചാ വല്ല്യ അത്ഭുതമില്ല.... മറിച്ചു നന്നായെന്ന് കരുതിയാൽ പോരെ.." "കുമാറേ നീയി പറയണത് വല്ലതും പറഞ്ഞാ ബാങ്കിന്ന് വരണ  നോട്ടീസ് അവര് തിരിച്ചു മേടിച്ചോളോ...?? ഇല്ലല്ലോ?? അതിനു ദമ്പടി തന്നെ കൊടുക്കണ്ടേ... ?? അതിപ്പോ മുട്ടില്ലാതെ പോണത് ഏതായാലും ഈ ഗൾഫ് പണം കൊണ്ടാ..."!!
ദേശീയവത്കരണം എന്നത് നല്ല കാര്യമാണ്.. അതാതു രാജ്യത്തുള്ളവരുടെ ജോലിസുരക്ഷ ആ രാജ്യക്കാരുടെ ഉത്തരവാദിത്തം.....കൂടെ നമ്മടെ ചോറിൽ പൂഴിയിടാഞ്ഞാൽ അത് തന്നെ ഭാഗ്യം.. നാളെ അവരു പോകാൻ പറഞ്ഞാ പോണം അത്രന്നെ.. എല്ലാ ഗൾഫ്‌കാരനും ഒരു status അപ്പോ കാണൂ...Cancelled... എൻജിനീയറും ഡോക്ടറും മാനേജറുമൊക്കെ വെറും " നഫറുകൾ " മാത്രം...
നാട്ടിൽ ചെന്നാൽ തൊഴിൽ നഷ്ടപ്പെട്ടു വിദേശത്തു നിന്ന് വരുന്നവനും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ശ്വാനന്മാർക്കും🐕 ഒരേ വിലയെ കാണൂ... പുല്ലുവില....😰😰

Comments

Popular posts from this blog

സമയം.....