Posts

പുല്ലുവില.....

"ഇന്നെന്താ താമസിച്ചേ ??" കുമാറിന്റെ  ചോദ്യമാണ് ചെന്നപാടെ എതിരേറ്റത്.. "വണ്ടിയെടുക്കേണ്ടവൻ വന്നാലല്ലേ പോരാൻ പറ്റൂ.. ഈയിടെയായി അവനു ചെറിയ ദേശീയ ബോധമൊക്കെ വന്നു തുടങ്യൊന്നൊരു സംശയം.. നമ്മടെ വണ്ടിയോടിക്കാനുള്ള യോഗ്യതയെ അവനുള്ളൂ എന്നൊക്കെ അവനൊരു സംശയം " "അവന്റെ നാട്.. അവന്റെ ഭാഷ... ബോധോദയം ഉണ്ടായീച്ചാ വല്ല്യ അത്ഭുതമില്ല.... മറിച്ചു നന്നായെന്ന് കരുതിയാൽ പോരെ.." "കുമാറേ നീയി പറയണത് വല്ലതും പറഞ്ഞാ ബാങ്കിന്ന് വരണ  നോട്ടീസ് അവര് തിരിച്ചു മേടിച്ചോളോ...?? ഇല്ലല്ലോ?? അതിനു ദമ്പടി തന്നെ കൊടുക്കണ്ടേ... ?? അതിപ്പോ മുട്ടില്ലാതെ പോണത് ഏതായാലും ഈ ഗൾഫ് പണം കൊണ്ടാ..."!! ദേശീയവത്കരണം എന്നത് നല്ല കാര്യമാണ്.. അതാതു രാജ്യത്തുള്ളവരുടെ ജോലിസുരക്ഷ ആ രാജ്യക്കാരുടെ ഉത്തരവാദിത്തം.....കൂടെ നമ്മടെ ചോറിൽ പൂഴിയിടാഞ്ഞാൽ അത് തന്നെ ഭാഗ്യം.. നാളെ അവരു പോകാൻ പറഞ്ഞാ പോണം അത്രന്നെ.. എല്ലാ ഗൾഫ്‌കാരനും ഒരു status അപ്പോ കാണൂ...Cancelled... എൻജിനീയറും ഡോക്ടറും മാനേജറുമൊക്കെ വെറും " നഫറുകൾ " മാത്രം... നാട്ടിൽ ചെന്നാൽ തൊഴിൽ നഷ്ടപ്പെട്ടു വിദേശത്തു നിന്ന് വരുന്നവനും തെരുവിൽ അലഞ്ഞു തി

EID MUBARAK....

"EID MUBARAK" May this Eid bring you and your family all the happiness,  prosperity and peace a human life time could expect..... 😀 Being reminded of the suffering world on either sides, let us thank Almighty for holding our hands to walk on the path of joy and peace..... "EID MUBARAK"

സമയം.....

"ഏത് സമയത്തും ഇതിലും തോണ്ടിക്കൊണ്ടിരിപ്പാ... എപ്പോ നോക്കിയാലും ആ വള്ളിം ഞാത്തിട്ടുണ്ടാവും.. എന്താ എപ്പോഴും ഇതിലൊട്ടിങ്ങനെ നോക്കുന്നെന്നു മാത്രം മനസ്സിലാകുന്നില്ല "...  അമ്മയാണ്... കാലത്തു തന്നെ കലിപ്പിലാണ്... .. മേല്പറഞ്ഞ തോണ്ടൽ മൊബൈലിലും വള്ളി ഹെഡ്സെറ്റും ആണ് ട്ടോ... ഇപ്പൊ എന്തേലും പറഞ്ഞാൽ മൊബൈൽ തോട്ടിലും വള്ളി എന്റെ കഴുത്തിലുമാകും... തീർച്ച.. അമ്മെ പറഞ്ഞിട്ടും കാര്യമില്ല... ഈയിടെയായി അമ്മയോടൊന്നും സംസാരിക്കാൻ പോലും സമയമില്ല.. ലൈകും ഷെയറും പോക്കും ഒക്കെയായി ഫേസ്ബുക്കിൽ ഭയങ്കര തിരക്കാന്നെ... നമ്മടെ കണ്ണൊന്നു തെറ്റിയാൽ കമ്മെന്റ്സ് കൊഴപ്പിച്ചു കളയും... അപ്പപ്പോ ഉള്ള കാര്യങ്ങൾ ഒന്നും അറിയാനും പറ്റില്ല... ഇത്രേം തിരക്കിട്ടു പണിയുന്നെനെടേൽ അമ്മെനോട് സംസാരിക്കാനെവിടെ നേരം... ????അല്ലെങ്കി ഞ്ഞി ഇതൊക്കെ അമ്മേനെ പഠിപ്പിക്കണം... അപ്പഴേ അവർക്കു നമ്മടെ ടെന്ഷന് മനസ്സിലാകൂ.. ഇതൊക്കെ പോരാഞ്ഞു വാട്സാപ്പിൽ ഒറ്റക്കും കൂട്ടമായും എത്തുന്ന വാർത്തകൾ വേറെയും..  അടുത്തിടെ വീട്ടിൽ വന്നിട്ടു പോയ അമ്മാമ പറഞ്ഞത്രേ ഇവനൊന്നും മിണ്ടാൻ പോലും സമയമില്ലലോ എന്ന്.. എങ്ങനെ മിണ്ടും.. ?? അമ്മാമ ഇങ്ങോട്ടു വരുന്ന

ഇന്നിന്റെ അവലോകനം...

ആശയങ്ങൾ എന്തുമാകട്ടേ..അത് തുറന്ന് പറയുമ്പോഴേ അതിലേ ശരിതെറ്റുകളിലേക്ക് ആഴങ്ങളിലുള്ള അവലോകനങ്ങളെത്തൂ..പിന്നീട് അതിലേ നല്ലത് കൊള്ളാനും കെട്ടത് തള്ളാനും ഉള്ള പക്വതയാണ് നമ്മളിലെ ബുദ്ധിവളർച്ചയെ വെളിച്ചത്ത് കൊണ്ട് വരുന്നത്..തെറ്റിനേ നൂറാവർത്തിച്ച് ശരിയാക്കി ഹ്രസ്വജീവമായ ഒരു കുമിളയിൽ എത്ര നാൾ നമുക്ക് കഴിയാനാവും? ചുരുങ്ങിയപക്ഷം നമ്മുടേ മനസ്സാക്ഷിക്ക് മുന്നിൽ കീഴടങ്ങുമ്പോൾ ആ നിമിഷത്തേ അചഞ്ജലത ഒന്നിൽ മാത്രം ഒടുങ്ങാവുന്ന അല്പമായൊരു ആയുസ്സ് മാത്രമല്ലേ നാമോരോരുത്തരും??? പിന്നേ എന്തിനാണ് ഈ അല്പായുസ്സിൽ അബദ്ധജഡിലങ്ങളായ ആശയങ്ങൾക്ക് പിറകേ കടമകളും കടമ്പകളും കടന്നുള്ള നമ്മുടേ ഈ പോക്ക്?? ഒരു നിമിഷം നാമെല്ലാം മാറി ചിന്തിച്ചാൽ രക്ഷപ്പെടുന്നത് ഒരു തലമുറ തന്നെയാകാം...വരും തലമുറകളുമാകാം... സരിതയും സോളാറും ബീഫും പോർക്കുമെല്ലാം ഇത്തരത്തിൽ ആരുടെയൊക്കയോ അബദ്ധാശയങ്ങളല്ലേ??  അമിതപ്രഭയിൽ പ്രാമുഖ്യമുള്ള പലതും തച്ചുടച്ചവ.. നിർത്തിക്കൂടേ നമുക്ക് ഇവയൊക്കെ  പൊക്കിപ്പിടിച്ച് നടക്കുന്നത്....??????? ഇനിയെങ്കിലും......!!!!!!!!

സെൽഫോണൺ ആൽബത്തിൻറെ റക്കോഡിങ്ങിനിടയിൽ...ഓർമ്മകളിൽ നിന്ന്...

Image

പാടത്തേ ചേറ്റുവരമ്പിൽ ....മലയാളഗാനം .... Padathe Chettuvarambil Malayalam Song

Image
https://www.youtube.com/watch?v=oDrGN1Zpc30&feature=youtube_gdata_player Padathe Chettuvarampil പാടത്തേ ചേറ്റുവരമ്പിൽ മലയാളം ഗാനം Malayalam Song രചന / സംഗീതം : ബിനു ഭാസ്കര്‍ ആലാപനം : കലാഭവന്‍ ശശിപ്രസാദ് BGM : വിജയ്‌കൃഷ്ണ Lyrics & Compose : Binu Bhaskar Playback : Kalabhavan Sasi Prasad BGM: Vijay Krishna   Binu Bhaskar A humble dedication to my sweet malayalam....I never had a chance to learn music..obviously there may be mistakes....please do listen and guide me... മലയാള നാടിന്‍റെ നന്മക്കും സ്നേഹത്തിനും മുന്നില്‍ സംഗീതം പഠിച്ചിട്ടില്ലാത്ത ഈയുള്ളവന്റെ ഒരു എളിയ സമര്‍പ്പണം...സ്നേഹം കൊണ്ട. എന്റെ ഈ എളിയ ഗാനംകേള്‍ക്കണം...അഭിപ്രായങ്ങള്‍എഴുതണം... Binesh Pariyangat uploaded, posted and liked 2 days ago എല്ലാവരും ദയവായി എന്റെ ഈ എളിയ ഗാനം കേള്‍ക്കണം...അഭിപ്രായങ്ങള്‍എഴുതണം...

Pokkudannayum kayyilenthi.....song from Binu Bhaskar..

https://www.youtube.com/watch?v=sEm5dV92X4I