സമയം.....
"ഏത് സമയത്തും ഇതിലും തോണ്ടിക്കൊണ്ടിരിപ്പാ... എപ്പോ നോക്കിയാലും ആ വള്ളിം ഞാത്തിട്ടുണ്ടാവും.. എന്താ എപ്പോഴും ഇതിലൊട്ടിങ്ങനെ നോക്കുന്നെന്നു മാത്രം മനസ്സിലാകുന്നില്ല "... അമ്മയാണ്... കാലത്തു തന്നെ കലിപ്പിലാണ്... .. മേല്പറഞ്ഞ തോണ്ടൽ മൊബൈലിലും വള്ളി ഹെഡ്സെറ്റും ആണ് ട്ടോ... ഇപ്പൊ എന്തേലും പറഞ്ഞാൽ മൊബൈൽ തോട്ടിലും വള്ളി എന്റെ കഴുത്തിലുമാകും... തീർച്ച.. അമ്മെ പറഞ്ഞിട്ടും കാര്യമില്ല... ഈയിടെയായി അമ്മയോടൊന്നും സംസാരിക്കാൻ പോലും സമയമില്ല.. ലൈകും ഷെയറും പോക്കും ഒക്കെയായി ഫേസ്ബുക്കിൽ ഭയങ്കര തിരക്കാന്നെ... നമ്മടെ കണ്ണൊന്നു തെറ്റിയാൽ കമ്മെന്റ്സ് കൊഴപ്പിച്ചു കളയും... അപ്പപ്പോ ഉള്ള കാര്യങ്ങൾ ഒന്നും അറിയാനും പറ്റില്ല... ഇത്രേം തിരക്കിട്ടു പണിയുന്നെനെടേൽ അമ്മെനോട് സംസാരിക്കാനെവിടെ നേരം... ????അല്ലെങ്കി ഞ്ഞി ഇതൊക്കെ അമ്മേനെ പഠിപ്പിക്കണം... അപ്പഴേ അവർക്കു നമ്മടെ ടെന്ഷന് മനസ്സിലാകൂ.. ഇതൊക്കെ പോരാഞ്ഞു വാട്സാപ്പിൽ ഒറ്റക്കും കൂട്ടമായും എത്തുന്ന വാർത്തകൾ വേറെയും.. അടുത്തിടെ വീട്ടിൽ വന്നിട്ടു പോയ അമ്മാമ പറഞ്ഞത്രേ ഇവനൊന്നും മിണ്ടാൻ പോലും സമയമില്ലലോ എന്ന്.. എങ്ങനെ മിണ്ടും.. ?? അമ്മാമ ഇങ്ങോട്ടു വരുന്ന ...
Good song.
ReplyDelete